Posts

സ്യൂട്ട് നമ്പർ 101 (കഥ) ✍രചന: ശശി കുറുപ്പ് | Malayali Manasu

സ്യൂട്ട് നമ്പർ 101 (കഥ) ✍രചന: ശശി കുറുപ്പ് | Malayali Manasu

മഹി മഹി

 mahi mahi (മഹി മഹി) 🎄🎄🎄🎄🎄🎄🎄🎄 പ്രഭാതത്തിൽ പുറപ്പെട്ടു മാഹിയിൽ എത്തിയപ്പോഴേക്കും പകൽ രാത്രിയിൽ ലയിച്ചിരുന്നു. ദാമു റൈറ്ററും കുറുമ്പിയമ്മയും ഞങ്ങളെ കാത്തു മയ്യഴി പുഴയുടെ തീരങ്ങളെ കൊത്തിവെച്ച വെങ്കല ശില്പങ്ങൾക്കരുകിൽ നിൽപ്പുണ്ടായിരുന്നു. ഇച്ചിരി പൊടി വലിച്ചു കുറുമ്പിയമ്മ മൂക്ക് തടവി ചോദിച്ചു, " പുള്ള വലിക്കുവോ " ദാമു റൈറ്റർ കുറുമ്പിയമ്മയോട് ദേഷ്യ പെട്ടു. " ഈ തോന്യാസം ഒന്നും പുള്ളേച്ചനെ പഠി പ്പിക്കേണ്ട "കൗസുഅമ്മ , റൈറ്റർ പറയുന്നത് ശരിവെച്ചു. കുറുമ്പിഅമ്മക്കും, ദാമു റൈറ്റർക്കും, കൗസു അമ്മക്കും മറ്റുപലരെയും പോലെ ഫ്രഞ്ച്കാർ മാഹി വിട്ടുപോകരുത് എന്ന ആഗ്രഹം തിരയിലും, കാറ്റത്തും മഴയത്തും മാറ്റമില്ലാതെ ഉറച്ചുനിന്ന വെള്ളിയാം കല്ലുകൾ പോലെ മനസ്സിൽ ചേക്കേറിയിരുന്നു എന്നു മുകുന്ദേട്ട ൻ പറഞ്ഞിരുന്നു. ദാസൻ ഫ്രഞ്ച് കാർക്കെതിരെ സന്ധി ഇല്ലാത്ത മാഹി വിമോചന സമരവുമായി ജീവിതം നയിച്ചതു കാരണാണ് ദാമു റൈറ്ററും ജയിലിൽ കിടക്കേണ്ടി വന്നത്. അന്നു കുടുംബത്തിന് തുണയായി നിന്ന അച്ചു ഗുണ്ടക്കു മകളെ വിവാഹം കഴിപ്പിച്ചു കൊടുത്തു റൈറ്റർ. വിലക്കിയ ദാസനെ ആട്ടിയിറക്കി. എങ്കിലും മകനല്ലേ? മരണങ്ങൾ അവരെ

പെരുവഴിയമ്പലം

  പെരുവഴിയമ്പലം 🌺🌺🌺🌺🌺🌺🌺 രചന: ശശി കുറുപ്പ്  ********************* മരണം പ്രഭാതത്തിൽ കോളിംഗ് ബെല്ല് അമർത്തിയപ്പോൾ ഹോം നഴ്സ് വാതിൽ തുറന്നു. നാളെ വെളുപ്പിന് 5.30 ആണ്‌ സമയം,  മരണം അറിയിച്ചു. " രണ്ട് മാസം കൂടി നീട്ടിത്തരണം. നേഴ്സിങിന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കണം.  അവളുടെ പഠനം രണ്ടു മാസം കൊണ്ട് അവസാനിക്കും. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം" ഹോം നഴ്സ് മരണത്തിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു. പ്രഭാതത്തെ വരവേൽക്കുന്ന കിളികളുടെ ആലാപനങ്ങളും , ആരാധനാലയങ്ങളിലെ മൈക്കിൽ നിന്ന് ഒഴുകി എത്തിയ കീർത്തനങ്ങളും , ഹോം നേഴ്സിന്റെ വിലാപം കേട്ട് ഒരു നിമിഷത്തേക്ക് നിലച്ചു. ആ നിശബ്ദതയിൽ മരണം അപ്രത്യക്ഷമായി. പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടന്ന രാഘവൻ മാസ്റ്റർ , മണിയടി കേട്ടില്ല.  അറിയപ്പെടുന്ന  ദാർശനിനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത്ത് പ്രസിഡൻ്റ് ഉം ആയിരുന്നു മാഷ്. പറമ്പിൽ പണിയെടുത്തവർക്കും അടുക്കള ജോലിക്കാർക്കും 5 സെന്റ് സ്ഥലവും ചെറിയ വീടും പണിതു കൊടുത്തു. ട്രാൻസ്ജന്റർ ആയ മകളെ കുറിച്ച് മാസ്റ്റർ സങ്കടപ്പെടത്ത ദിവസങ്ങൾ ഇല്ല. ‌ ഒരിക്കൽ അവസാനമ

ലാ എസ്മെറാൾഡ ദാ

 ലാ എസ്മെറാൾഡ ദാ 🌹🌹🌹🌹🌹🌹🌹🌹🌹 കഥ രചന : ശശി കുറുപ്പ് 🎄🎄🎄🎄🙏🎄🎄🎄🎄 "നാളെ ഉച്ച ഭക്ഷണത്തിന് തന്തൂരി ചിക്കൻ കൂടി കൊടുക്കാമോ?" എഎം ചോദിച്ചു. വിജയ് തലപുകഞ്ഞ് ആലോചിച്ചു.  തന്തൂരി അടുപ്പില്ലാതെ എങ്ങനെ ചിക്കൻ ഉണ്ടാക്കും ? പറ്റില്ലെന്ന് ഇന്ത്യൻ ഷെഫ് ! ഗസ്റ്റ് ഹൗസിന്റെ മുറ്റത്തുള്ള ബഞ്ചിൽ വിജയ് നിശ്ശബ്ദനായി വിരൽ കൊണ്ട് കോലം വരച്ചു.   ഈന്തപ്പനകളിൽ ചെറുകിളികൾ പഴങ്ങൾ കൊത്തി ഭക്ഷിക്കുന്നു.  ചില കിളികൾ മരച്ചുവട്ടിൽ വീണു കിടന്ന പഴങ്ങൾ കൊത്തി തിന്ന് ബദു * പാട്ടിന്റെ പരുക്കൻ ശീലുകൾ പാടി പറന്നു പോയി. വൈകിട്ട് തന്തൂരിപേസ്റ്റ് തന്നിട്ട് എംഎം വിശദീകരിച്ചു.  " തൈരിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ഈ തന്തൂരി പേസ്റ്റ് ഉം മിക്സ് ചെയ്ത് ചിക്കന്റെ കഷണങ്ങൾ  ആറു മണിക്കൂർ മാരിനേറ്റ് ചെയ്യണം. ഗ്രിൽ ചെയ്യുക.  തന്തൂരി ചിക്കൻ റെഡി"  ആശ്വാസമായി . എഎം ഫ്രാൻസ്കാരി ആണ്.  അഡ്മിനിസ്ട്രേറ്ററും.അവരുടെ ബന്ധുക്കളാണ് നാളെ എത്തുന്നത്.  പ്രശസ്ത ചില ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടാകാൻ എമ്മിന് അറിയാം.  നന്നായി കോട്ടയം സ്റ്റൈൽ ഐക്കുറ കറി ഉണ്ടാക്കും. കറി ഡി പോയിസൺ കോട്ടയം ! എമ്മയുടെ കുക്ക് അയ്മനക്കാരൻ മനു നമ്പൂത

ഹിമ

  ചെറുകഥ ഹിമ 🌹🌹🌹🌹🌹 (Sasi Kurup) ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നി സിറ്റി പോലീസ് കമ്മീഷണർക്ക്. പെൺകുട്ടിയുടെ കമ്മൽ കണ്ടെടുത്ത റോഡിൽ തന്നെ മൂന്നടി മുൻപിൽ നെക്ലേസ് കിടന്നു. ചൂറിദാരും ഹൂക് അഴിക്കാത്ത ബ്രായും ചുരുണ്ടു കൂടി തൊട്ടടുത്ത്. അടിവസ്ത്രം കമീസ്സിനുള്ളിൽ പറ്റിച്ചേർന്നു കിടന്നു. സ്വർണ പാദസ്വരം നിരത്തിലെ മയിൽ കുറ്റിക്ക് സമീപം. വസ്ത്ര പരിശോധനയിൽ ബലാൽക്കാരത്തിൻ്റെ തെളിവുകൾ കാണുന്നില്ല എന്ന് ഫോറൻസിക് റിപ്പോർട്ട്.    ശരീരമോ   മറ്റ് തെളിവുകളോ കണ്ടെത്തിയില്ല. "ഹിമേ, അമ്മ എൻ്റെ മകളോട് ഒരു സത്യം പറയട്ടെ." നേരിയ ശ്വാസഗതി ക്രമീകരിച്ചു നന്ദിനി, മകളെ ചേർത്തു പിടിച്ചു. "എൻ്റെ മകൾ സങ്കടപ്പെടരുത്. ഈ അമ്മ എൻ്റെ മോളുടെ. അമ്മയല്ല." ഹിമസാഗർ എക്സ്പ്രസ്സ് ൽ ഞങൾ ഇരുന്ന ക്യാബിൻ്റെ അപ്പുറത്ത് ഒരു പിഞ്ചു കുഞ്ഞിൻ്റെ കരച്ചിൽ . പ്രസവിച്ചു ഒരു മാസം പോലും തികഞ്ഞിരുന്നില്ല. അമ്മ ഉപേക്ഷിച്ചത് ആകാം. പാർഥസാരഥി കൈകളിൽ കോരിയെടുത്തു എൻ്റെ മടിയിൽ അരുമയോടെ കിടത്തി. ഏറ്റുമാനൂർ റയിൽവേ സ്റ്റേഷൻ കഴിഞ്ഞു കോട്ടയത്ത് ഇറങ്ങുമ്പോഴും